Connect with us

Covid19

കൊവിഡ് 19: രാജ്യത്ത് മരണം രണ്ടായി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഡല്‍ഹി ആര്‍ എം എല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 69കാരിയാണ് മരിച്ചത്. ഡല്‍ഹി ജനക്പുരി സ്വദേശിയാണ് ഇവര്‍. ഇതോടെ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. എന്നാല്‍, ഇവര്‍ക്ക് മറ്റ് അസുഖങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കടുത്ത രക്തസമ്മര്‍ദത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു. മകനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. മകന്‍ അടുത്തിടെ വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്.

കര്‍ണാടകയിലാണ് രാജ്യത്തെ ആദ്യ കൊറോണ മരണമുണ്ടായത്. കല്‍ബുര്‍ഗി സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ സിദ്ദീഖി (76) ആണ് മരിച്ചത്. ഹൈദരാബാദിലെ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇന്ത്യയില്‍ ഇതുവരെ 81 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ മൂന്ന് പേര്‍ക്ക് ഉള്‍പ്പെടെ രാജ്യത്ത് ഏഴ് പേര്‍ക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

---- facebook comment plugin here -----

Latest