ഇറ്റലിയില്‍ ഫുട്‌ബോള്‍ താരത്തിനും കൊവിഡ് 19; രോഗം സ്ഥിരീകരിച്ചത് യുവന്റസ് താരം റുഗാനിക്ക്

Posted on: March 12, 2020 12:51 pm | Last updated: March 12, 2020 at 4:49 pm

മിലാന്‍ | ഇറ്റലിയില്‍ ഫുട്‌ബോള്‍ താരത്തിനും കൊവിഡ് 19 ബാധിച്ചു. സിരി എ ഫുട്‌ബോളറും യുവന്റസ് താരവുമായ ഡാനിയല്‍ റുഗാനിക്കാണ് അസുഖം സ്ഥിരീകരിച്ചത്. റുഗാനിയെ ഐസോലേഷനിലേക്കു മാറ്റിയിട്ടുണ്ട്. താരവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യുവന്റസ് ക്ലബും ഇറ്റലിയിലെ ആരോഗ്യ വകുപ്പ് അധികൃതരും.

അതിനിടെ, റുഗാനിയുമായി സമ്പര്‍ക്കമുണ്ടായ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്. യുവന്റസില്‍ റുഗാനിയുടെ സഹതാരമാണ് റൊണാള്‍ഡോ.