Connect with us

Kerala

ഫോണ്‍ ചോര്‍ത്തല്‍; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | ഫോണ്‍ ചോര്‍ത്തലില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു. തന്റെ ഫോണ്‍ നിരന്തരം ചോര്‍ത്തപ്പെടുന്നതായി ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ അഴിമതി പുറത്തുകൊണ്ടുവരുന്നതിന്റെ പകപോക്കലാണ് തനിക്കെതിരെ നടക്കുന്നത്.

സുപ്രീം കോടതി വിധിക്കും ടെലഗ്രാഫ് ആക്ടിനും വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കി. ചോര്‍ത്തല്‍ സാധൂകരിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest