Connect with us

National

കമല്‍നാഥ് രാജിവെക്കില്ല; പ്രശ്‌നപരിഹാരത്തിനായി കോണ്‍ഗ്രസ് മൂന്നംഗ സമതിയെ നിയോഗിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കമല്‍നാഥ് സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധി നേരിടവെ പ്രശ്‌നപരിഹാരത്തിനായി കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മുകുള്‍ വാസ്‌നിക്, ദീപക് ബാബ്രിയ, ഹരീഷ് റാവത്ത് എന്നിവരാണ് സമതിയിലുള്ളത്. വിമതരുമായി സംസാരിക്കാന്‍ സജ്ജന്‍ സിംഗ് വര്‍മ്മ, ഗോവിന്ദ് സിംഗ് എന്നീ നേതാക്കളെയും ചുമതലപ്പെടുത്തി.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭ സീറ്റ് ബിജെപി സിന്ധ്യക്ക് മാറ്റിവെച്ചതായാണ് വിവരം.

ബിജെപി നടത്തുന്ന അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കമല്‍നാഥ് രാജി വക്കേണ്ടതില്ലെന്നും,16ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ വിശ്വാസവോട്ട് തേടാനുമാണ് തീരുമാനം. ഭൂരിപക്ഷം തെളിയിക്കുമെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും കമല്‍നാഥ് അവകാശപ്പെട്ടിരുന്നു. സിന്ധ്യയെ അനുകൂലിക്കുന്ന 22 വിമത എംഎല്‍എമാരാണ് ഇതുവരെ രാജിവെച്ചത്.

Latest