കോവിഡ്19: സഊദിയില്‍ അഞ്ചുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം ഇരുപതായി

Posted on: March 10, 2020 6:32 pm | Last updated: March 10, 2020 at 6:34 pm

റിയാദ് | സഊദി അറേബ്യയില്‍ അഞ്ചു പേര്‍ക്കുകൂടി കോവിഡ്19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ്19 രോഗബാധിതരുടെ എണ്ണം ഇരുപതായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.രോഗം കണ്ടെത്തിയ അഞ്ച് പേരില്‍ മൂന്നുപേര്‍ സഊദി സ്വദേശികളാണ് . ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരാണിവര്‍. തുടര്‍ ചികിത്സക്കായി കിഴക്കന്‍ പ്രവിശ്യയിലെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട് .

ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കിഴക്കന്‍ പ്രവിശ്യയിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്തിയ സ്വദേശി പൗരനിലാണ് രോഗ ലക്ഷണം കണ്ടെത്. ഇവരെ പ്രത്യേക നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.മറ്റൊരാള്‍ ഈജിപ്തില്‍ നിന്നും രാജ്യത്തെത്തിയവരാണ്.ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ മക്കയിലെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി