Connect with us

Bahrain

കൊവിഡ് 19: ഗള്‍ഫ് എയര്‍ സഊദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി

Published

|

Last Updated

മനാമ | ഗള്‍ഫ് എയര്‍ സഊദി അറേബ്യയിലേക്കുള്ള എല്ലാ വിമാനങ്ങളും താത്ക്കാലികമായി നിര്‍ത്തിവച്ചതായി ബഹ്റൈന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. സഊദിയില്‍ മുന്‍കരുതലുകളുടെ ഭാഗമായി ബഹ്‌റൈനിലേക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രാ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.

ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്ക് ചെയ്ത യാത്രക്കാര്‍ ഫ്‌ളൈറ്റുകള്‍ റീ- ബുക്ക് ചെയ്യുന്നതിനും ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യുന്നതിനും ട്രാവല്‍ ഏജന്‍സികളുമായി നേരിട്ട് ബന്ധപ്പെടണം. യാത്രക്കാര്‍ പുറപ്പെടുന്നതിനു മുമ്പായി ഗള്‍ഫ് എയറിന്റെ ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴി യാത്ര ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു .

---- facebook comment plugin here -----

Latest