Connect with us

Kerala

പക്ഷിപ്പനി: കോഴിക്കോട് ഇന്ന് മുതല്‍ വളര്‍ത്തുപക്ഷികളെ കൊന്ന് തുടങ്ങും

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് പക്ഷിപനി സ്ഥിരീകരിച്ച ഫാമുകള്‍ക്ക് ഒരുകിലോമീറ്റര്‍ പരിധിയില്‍ കോഴികളടക്കമുള്ള വളര്‍ത്തുപക്ഷികളെ ഇന്ന് മുതല്‍ കൊന്നു തുടങ്ങും. പ്രത്യേക പരിശീലനം നേടിയ വിവിധ വകുപ്പുകളിലെ അഞ്ച് പേരടങ്ങുന്ന 35 സംഘങ്ങളാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക. 13,000ത്തോളം പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

കൊടിയത്തൂര്‍, ചാത്തമംഗലം പഞ്ചായത്തുകള്‍ കോഴിക്കോട് കോര്‍പറേഷനിലെ വേങ്ങേരി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കണ്ടെത്തിയ ഫാമിനും വീടിനും ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള മുഴുവന്‍ വളര്‍ത്തു പക്ഷികളെയും ഇന്ന് കൊന്ന് തുടങ്ങും.

പക്ഷി പനി സ്ഥിരീകരിച്ച പ്രദേശങ്ങള്‍ക്ക് പത്തുകിലോമീറ്റര്‍ ചുള്ളവില്‍ ആരോഗ്യവകുപ്പു നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തിന് പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴിയിറച്ചി വില്‍പന ജില്ലാ കലക്ടര്‍ താല്‍ക്കാലികമായി നിരോധിച്ചു.