Connect with us

Covid19

വിദേശയാത്ര ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം

Published

|

Last Updated

ദുബൈ | കൊറോണയുടെ പശ്ചാത്തലത്തില്‍ യു എ ഇയിലുള്ളവര്‍ വിദേശ യാത്ര ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു. വിദേശയാത്ര നടത്തുന്നവര്‍ തിരിച്ചെത്തിയാല്‍ പരിശോധനക്ക് വിധേയമാകണം. സംശയമുള്ളവരെ ക്വാറന്റൈന്‍ ചെയ്യും. അതേസമയം, വിദ്യാലയങ്ങള്‍ക്ക് അവധി ആയതിനാല്‍ നിരവധി കുടുംബങ്ങള്‍ നാട്ടിലേക്ക് പോകാനിരിക്കുകയാണ്. വിദ്യാലയങ്ങള്‍ക്ക് ഒരു മാസം അവധിയുണ്ട്.

നാട്ടില്‍ വിമാനമിറങ്ങുമ്പോള്‍ വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധനയുണ്ട്. വിമാനത്താവളത്തില്‍ ഫോറം പൂരിപ്പിച്ചു നല്‍കണം. എവിടെ നിന്ന് വരുന്നു, ഫ്ളൈറ്റ് നമ്പര്‍ – സീറ്റ് നമ്പര്‍, അസുഖങ്ങള്‍ എന്തെങ്കിലും, കഴിഞ്ഞ 28 ദിവസങ്ങളില്‍ യാത്ര ചെയ്ത സ്ഥലങ്ങള്‍, നാട്ടിലെ വിലാസം, ബന്ധപ്പെടേണ്ട നമ്പര്‍ എന്നിങ്ങനെ ബോധിപ്പിക്കണം.
ശരീരോഷ്മാവ് കൂടി നോക്കിയിട്ടേ ഹെല്‍ത്ത് ഡെസ്‌കിലേക്ക് വിടുകയുള്ളൂ. തിരക്കുള്ള സമയമാണെങ്കില്‍ മണിക്കൂറുകള്‍ കഴിഞ്ഞേ പുറത്തിറങ്ങുവാന്‍ കഴിയുകയുള്ളൂ.