Connect with us

Eduline

അവധിക്കാല ശാസ്ത്ര പ്രവൃത്തി പരിചയ പഠനം

Published

|

Last Updated

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഏപ്രില്‍ മെയ് മാസങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി അവധിക്കാല ശാസ്ത്ര ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. അടിസ്ഥാന ശാഖകളിലെ അധ്യയനത്തോടൊപ്പം റോബോട്ടിക്‌സ്, ആസ്‌ട്രോണമി, ബഹിരാകാശപഠനം തുടങ്ങിയ നൂതന ശാഖകളും കുട്ടികളെ പരിചയപ്പെടുത്തും. കോഴ്‌സ് വിജയകരമായി പൂര്‍ത്തികരിക്കുന്ന കുട്ടികള്‍ക്ക് ഇന്നവേഷന്‍ ഹബിന്റെ അംഗത്വ ഫീസില്‍ ഇളവ് ലഭിക്കും.

ഫീസ് 1500 രൂപ (സ്‌ക്രീനിംഗ് ടെസ്റ്റ് മുഖേന തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. ഫീസ് അപേക്ഷയോടൊപ്പം നല്‍കേണ്ട). ജൂനിയര്‍ ബാച്ചില്‍ മൂന്ന്, നാല്, അഞ്ച് ക്ലാസുകള്‍ കഴിഞ്ഞവരേയും സീനിയര്‍ ബാച്ചില്‍ ആറ്, ഏഴ്, ഏട്ട് ക്ലാസുകള്‍ കഴിഞ്ഞവരേയുമാണ് പ്രവേശിപ്പിക്കുക.

സ്‌ക്രീനിംഗ് ടെസ്റ്റ് മാര്‍ച്ച് 22ന് നടക്കും. ഒമ്പത് മുതല്‍ 16 ന് വൈകിട്ട് അഞ്ചു വരെ ഓണ്‍ലൈന്‍ ഈ മാസം രജിസ്‌ട്രേഷന്‍ നടത്താം. അപേക്ഷ ഓണ്‍ലൈനില്‍ മാത്രമേ സ്വീകരിക്കൂ. വെബ്‌സൈറ്റ്: wwwst.skm.org കൂടുതല്‍ വിവരങ്ങള്‍ക്ക് മ്യൂസിയം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2306024, 2306025, 9497676024.

Latest