Connect with us

National

ഡല്‍ഹി വംശഹത്യ: മരണസംഖ്യ 53 ആയി; മരിച്ചവരില്‍ ഭൂരിഭാഗവും യുവാക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി |  വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്ലിംങ്ങള്‍ക്കെതിരെ സംഘി ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരാണ് ഇന്ന് മരണപ്പെട്ടത്. ജി ടി ബി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ ജി ടി ബി ആശുപത്രിയില്‍ മാത്രം 43 പുരുഷന്‍മാരും ഒരു സ്ത്രീയും മരിച്ചെന്നും ഇവരെല്ലാം 20നും 40നും ഇടയില്‍ പ്രായമുള്ളവരാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. എല്‍ എന്‍ ജെ പി ആശുപത്രിയില്‍ മൂന്ന് പേരും ആര്‍ എം എലില്‍ അഞ്ച് പേരുംജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയില്‍ ഒരാളുമാണ് പുതുതായി മരിച്ചത്. വിവിധ ആശുപത്രികളിലായി നൂറ്കണക്കിന് പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.

അതിനിടെ വംശഹത്യയുടെ ഇരകള്‍ക്ക് കൂടുതല്‍ നഷ്ട പരിഹാരം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. വീട്ടുപകരണങ്ങള്‍ കൊള്ളയടിച്ചതിന് ഒരു ലക്ഷം രൂപയും ഭാഗികമായി കൊള്ളയടിച്ചതിന് 50,000 രൂപയും നഷ്ടപരിഹാരം നല്‍കും. സ്‌കൂളുകള്‍ക്ക് 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കും. നേരത്തെ വീടൊന്നിന് അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചിരുന്നു.