Connect with us

Kerala

വയനാട്ടില്‍ റോഡ് പണിക്കിടെ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രം മറിഞ്ഞ് തൊഴിലാളി മരിച്ചു

Published

|

Last Updated

വയനാട് | പടിഞ്ഞാറത്തറയില്‍ റോഡ് പണിക്കിടെ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിനടിയില്‍പ്പെട്ട് തൊഴിലാളി മരിച്ചു. തമിഴ്‌നാട് ഈറോഡ് സ്വദേശി ചെങ്ങളം ശിവരാജ് (50) ആണ് മരിച്ചത്.

പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലില്‍ റോഡ് പണിക്കിടെയാണ് അപകടം. റോഡരികില്‍ കോണ്‍ക്രീറ്റ് പണി നടക്കവെ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രം മറിയുകയും ശിവരാജ്അതിനടിയില്‍ പെടുകയുമായിരുന്നു
കല്‍പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ശിവകുമാറിനെ പുറത്തെടുത്തത്. മാനന്തവാടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Latest