Connect with us

Kerala

കാന്തപുരത്തിനെതിരെ അധിക്ഷേപ ഫേസ്ബുക്ക് കമന്റ്; ഡിജിപിക്ക് പരാതി നല്‍കി

Published

|

Last Updated

കോഴിക്കോട് | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫതി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ അധിക്ഷേപപരവും ഭീഷണി നിറഞ്ഞതുമായ ഫേസ് ബുക്ക് കമന്റിട്ട വ്യക്തിക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. മര്‍കസ് ലോ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സി അബ്ദുല്‍ സമദാണ് പരാതി നല്‍കിയത്.

കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനും കലാപം സൃഷ്ട്ടിക്കുവാനുമുള്ള ഗൂഡാലോചനയുടെ ഫലമാണ് ഈ പോസ്റ്റെന്ന് സംശയിക്കുന്നതായും, പ്രകോപനപരമായ പോസ്റ്റിട്ടയാള്‍ക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷാനിയമം, ഐ ടി നിയമം എന്നിവ പ്രകാരം കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ഒരു സ്വകാര്യ ചാനലിന്റെ വാര്‍ത്ത ലിങ്കിന് താഴെ ഷനോജ് സി എന്നയാളാണ് അധിക്ഷേപപരമായ കമന്റിട്ടത്.

Latest