Connect with us

National

ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; രാജധാനി ട്രെയിന്‍ പിടിച്ചിട്ടു

Published

|

Last Updated

ലഖ്നോ | രാജധാനി ട്രെയിനില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം പരിഭ്രാന്തി പരത്തി. ന്യൂഡല്‍ഹിയില്‍ നിന്നും കാണ്‍പൂരിലേക്കുള്ള ദിബ്രുഗഢ് രാജധാനി (12424) ട്രെയിനില്‍ അഞ്ച് ബോബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നുമായിരുന്നു സജ്ഞീവ് സിംഗ് ഗുര്‍ജാര്‍ എന്ന യാത്രക്കാരന്റെ ട്വീറ്റ്. റെയില്‍വേ മന്ത്രി, പിയുഷ് ഗോയല്‍, ഡല്‍ഹി പോലീസ്, ഐ.ആര്‍.സി.ടി.സി ഓഫീഷ്യല്‍ എന്നീ അക്കൗണ്ടുകള്‍ ടാഗ് ചെയ്താണ് ഇയാള്‍ ട്വീറ്ററില്‍ പോസ്റ്റിട്ടത്.

തുടര്‍ന്ന് ട്രെയിന്‍ ദാദ്രിയില്‍ പിടിച്ചിട്ട് ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ താന്‍ നല്‍കിയത് തെറ്റായ സന്ദേശമാണെന്ന് പറഞ്ഞ് സജ്ഞീവ് വീണ്ടും ട്വീറ്റ് ചെയ്തിരുന്നു. തന്റെ സഹോദരന്റെ ട്രെയിന്‍ നാല് മണിക്കൂര്‍ വൈകിയതില്‍ പ്രതിഷേധിച്ചതാണ് ട്വീറ്റ് ചെയ്തതെന്നും മാപ്പ് നല്‍കണമെന്നുമായിരുന്നു രണ്ടാമത്തെ ട്വീറ്റില്‍ പറഞ്ഞിരുന്നത്.

Latest