Connect with us

Kozhikode

മഴവിൽ ക്ലബ്ബ് നന്മവീട് പദ്ധതി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Published

|

Last Updated

മഴവിൽ ക്ലബ്ബ് നന്മവീട് ഒന്നാം സ്ഥാനം നേടിയ ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനുള്ള അവാർഡ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നൽകുന്നു

കോഴിക്കോട് | മഴവിൽ ക്ലബ്ബിന്റെ 2019- 20 വർഷത്തെ നന്മവീട് പദ്ധതിയുടെ സംസ്ഥാന തല പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ ഖുതുബുസ്സമാൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ചെമ്മാട് ഒന്നാം സ്ഥാനവും ഇസ്സത്ത് ഹയർ സെക്കൻഡറി സ്‌കൂൾ കുഴിമണ്ണ രണ്ടാം സ്ഥാനവും എം ഇ ടി പബ്ലിക് സ്‌കൂൾ കൊളമംഗലം മൂന്നാം സ്ഥാനവും നേടി.

വിജയികൾക്ക് പ്രശസ്തി പത്രവും മെമന്റോയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ഒരു പവൻ, അര പവൻ, കാൽ പവൻ വീതവും നൽകി.
മെംമ്സ് ഇന്റർ നാഷനൽ സ്‌കൂൾ കോഴിക്കോട്, ഇശാഅത് പബ്ലിക് സ്‌കൂൾ പൂനൂർ, തഅ്ലീം ഹയർ സെക്കൻഡറി സ്‌കൂൾ പരപ്പനങ്ങാടി, മഅ്ദിൻ പബ്ലിക് സ്‌കൂൾ മലപ്പുറം, ദാറുൽ ഫത്ഹ് പബ്ലിക് സ്‌കൂൾ തൊടുപുഴ, നൂറുൽ ഹുദാ സ്‌കൂൾ തിരൂരങ്ങാടി, അൽ ഇർശാദ് സ്‌കൂൾ തൃപ്പനച്ചി, എം ഇ ടി സ്‌കൂൾ തിരൂർ, നജാത്ത് ഹയർ സെക്കൻഡറി സ്‌കൂൾ പെരുവള്ളൂർ, മർകസ് പബ്ലിക് സ്കൂൾ മന്പീതി എന്നീ പത്ത് സ്കൂളുകൾ പ്രത്യേക പുരസ്‌കാരത്തിന് അർഹരായി.
മെംസ് ഇന്റർ നാഷനലിൽ നടന്ന പരിപാടി ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹർ അനുമോദന പ്രഭാഷണം നടത്തി. സെക്രട്ടേറിയറ്റ് അംഗം കെ ബി ബഷീർ, മഴവിൽ ക്ലബ്ബ് സംസ്ഥാന കൺവീനർ എം കെ മുഹമ്മദ് സഫ്‌വാൻ, കെ എ റശീദ് മെംമ്സ് സ്‌കൂൾ പ്രിൻസിപ്പൽ റംസി മുഹമ്മദ്, അക്കാദമിക് ഹെഡ് അബ്ദുൽ കലാം സിദ്ദീഖി പ്രസംഗിച്ചു.
പഠനം മധുരം സേവനം മനോഹരം എന്ന സന്ദേശമുയർത്തി പഠന, പാഠ്യേതര വിഷയങ്ങളിലും സേവന സന്നദ്ധ പ്രവർത്തനങ്ങളിലും വിദ്യാർഥികളെ പ്രാപ്തരാക്കാൻ കേരളത്തിലെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് മഴവിൽ ക്ലബ്ബ്.

ദാരിദ്ര നിർമാർജനം, പരിസ്ഥിതി സംരക്ഷണം, ലഹരിമുക്ത ഗ്രാമം തുടങ്ങി വിവിധ വിഷയങ്ങളിൽ കഴിഞ്ഞ ഒരു വർഷം നടന്ന പദ്ധതികളുടെ അടിസ്ഥാനത്തിലാണ് നന്മവീട് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
വേങ്ങര മലബാർ കോളജ് അസിസ്റ്റന്റ്പ്രൊഫ. അബ്ദുർറഹ്‌മാൻ കറുത്തേടത്ത്, കാലിക്കറ്റ് യൂനിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം പ്രഫ. എം അബ്ദുർറഹ്‌മാൻ, തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മാനസിക വിഭാഗം തലവൻ ഡോ. നൂറുദ്ദീൻ റാസി എന്നിവരാണ് വിധി നിർണയിച്ചത്.