Connect with us

Gulf

ഉംറ തീര്‍ഥാടകര്‍ക്ക് അനുഭൂതിയേകി ഹറമില്‍ മഴ

Published

|

Last Updated

മക്ക | വിശുദ്ധ ഹറമില്‍ വര്‍ഷിച്ച മഴ ആയിരങ്ങള്‍ക്ക് അനുഭൂതിയേകി. സുബ്ഹിയോടെയാണ് മഴ പെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ മക്കയുടെ സമീപ പ്രദേശങ്ങളില്‍ കനത്ത മഴയാണ് ലഭിച്ചത്. ഹറമിലും പരിസരങ്ങളിലും മഴ ലഭിക്കുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ജനറല്‍ അതോറിറ്റി ഓഫ് മെറ്റീരിയോളജി ആന്‍ഡ് എണ്‍വയോണ്‍മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തബൂക്കിന് പടിഞ്ഞാറന്‍ പ്രദേശമായ ഐന്‍-അല്‍ അഖ്ദറില്‍ മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തു.

Latest