Connect with us

Gulf

സഊദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 1.6 ദശലക്ഷം ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടിച്ചെടുത്തു

Published

|

Last Updated

റിയാദ് | സഊദിയിലേക്ക് കടത്താന്‍ ശ്രമിച്ച 1.608 ദശലക്ഷം ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു സ്വദേശി പൗരനും രണ്ട് സിറിയക്കാരും ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി സഊദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ (ജി ഡി എന്‍ സി) വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് ബിന്‍ ഖാലിദ് അല്‍-നജീദി അറിയിച്ചു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിയമവിരുദ്ധ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.