Connect with us

National

ആറ് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1; ചീഫ് ജസ്റ്റിസ് അടിയന്തര യോഗം വിളിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ആറ് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 ബാധിച്ചതായി കണ്ടെത്തി. ജഡ്ജിമാര്‍ക്കിടയില്‍ അസുഖം പടര്‍ന്നതിനെ തുടര്‍ന്ന് പരിഹാര നടപടികള്‍ ആലോചിക്കുന്നതിനായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ ഇന്ന് കോടതിയില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ജഡ്ജിമാരുടെ അസുഖ വിവരം സുപ്രീം കോടതിയില്‍ അറിയിച്ചത്. കോടതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.

Latest