Connect with us

Gulf

കൊറോണ: കുവൈത്തിലുള്ള സഊദി പൗരന്റെ ചികിത്സക്ക് ഏകോപിച്ച പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ മന്ത്രാലയങ്ങള്‍

Published

|

Last Updated

റിയാദ് | കുവൈത്തില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയ സഊദി പൗരന്റെ തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ട് സഊദി-കുവൈത്ത് ആരോഗ്യ മന്ത്രാലയങ്ങള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കും. ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) അംഗീകരിച്ച ശാസ്ത്രീയ ശിപാര്‍ശകളും മാനദണ്ഡങ്ങളും അനുസരിച്ച് ചികിത്സ തുടരുമെന്നും സുഖം പ്രാപിക്കുന്നതു വരെ ഇയാള്‍ കുവൈത്തില്‍ തുടരുമെന്നും സഊദി പ്രസ് ഏജന്‍സി (എസ് പി എ) റിപ്പോര്‍ട്ട് ചെയ്തു.

വൈറസിനെ കുറിച്ചുള്ള ഏത് അന്വേഷണങ്ങള്‍ക്കും “937” നമ്പറില്‍ വിളിക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കണമെന്നും അഭ്യൂഹങ്ങളില്‍ പെടരുതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ 61 കാരനായ സഊദി പൗരനടക്കം മൂന്ന് പേര്‍ക്കാണ് കഴിഞ്ഞ ദിവസം കുവൈത്തില്‍ കൊറോണ സ്ഥിരീകരിച്ചത്. മൂന്നുപേരും കുവൈത്ത് മെഡിക്കല്‍ അതോറിറ്റിയുടെ നിരീക്ഷണത്തിലാണെന്നും ഇവരുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.