Connect with us

Gulf

ജി 20 ധനകാര്യ ഉച്ചകോടി: 2020-21 വര്‍ഷങ്ങളില്‍ ആഗോള സമ്പദ്‌വ്യവസ്ഥ മിതമായ വളര്‍ച്ച കൈവരിക്കും

Published

|

Last Updated

റിയാദ് | 2020-21 വര്‍ഷങ്ങളില്‍ ആഗോള സമ്പദ്‌വ്യവസ്ഥ മിതമായ വളര്‍ച്ച കൈവരിക്കുമെന്ന് റിയാദില്‍ ചേര്‍ന്ന ജി 20 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെയും, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണ്ണര്‍മാരുടെയും സംയുക്ത യോഗം അഭിപ്രായപ്പെട്ടു. 2019 വര്‍ഷാവസാനത്തോടെ സാമ്പത്തിക സ്ഥിരതയുടെ സൂചനകള്‍ കണ്ടുതുടങ്ങിയതായി യോഗം വിലയിരുത്തി.

നിരന്തരമായ കാലാവസ്ഥാ വ്യതിയാനം, വാണിജ്യ പിരിമുറുക്കങ്ങള്‍, നയപരമായ അനിശ്ചിതത്വം തുടങ്ങി സാമ്പത്തിക വളര്‍ച്ചക്ക് അപകടസാധ്യതകള്‍ ഏറെയുണ്ട്. കൊറോണ (കോവിഡ് 19) യുടെ വ്യാപനം മൂലം ലോക സാമ്പത്തികരംഗത്തുണ്ടായ അപകടസാധ്യതകള്‍ പരിഹരിക്കുന്നതിന് ജി 20 രാജ്യങ്ങളുടെ സംയുക്ത ശ്രമം തുടരാനും സമ്മേളനം ആഹ്വനം ചെയ്തു.

സുസ്ഥിര വികസനവും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ ജനങ്ങള്‍ക്കും ജീവിതവും ജോലിയും സമൃദ്ധിയും പ്രദാനം ചെയ്യുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും അസമത്വം പരിഹരിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുവാന്‍ ലക്ഷ്യമിടുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest