Connect with us

National

ലിംഗനീതി നടപ്പാകാതെ രാജ്യ പുരോഗതി പൂര്‍ണമാകില്ല: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  ലിംഗനീതിയും തുല്ല്യതയും ഉറപ്പാക്കാതെ ഒരു രാജ്യത്തിനും സമഗ്രമായി വികസിച്ചു എന്ന് പറയനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ഭരണഘടന ലിംഗനീതിയും തുല്യതയും ഉറപ്പുനല്‍കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സുപ്രീം കോടതി സംഘടിപ്പിക്കുന്ന രാജ്യാന്തര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമീപകാലത്ത് സുപ്രീം കോടതിയുടെ ചില വിധികള്‍ പുറത്തിറങ്ങുന്നതിന് മുമ്പ് അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്ക ചിലര്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആ വിധികളെ ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ പൂര്‍ണമനസോടെയാണ് സ്വീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോടതി വിധികളെ സ്വാധീനിക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ ഗൂഢശ്രമങ്ങള്‍ നടക്കുന്നതായി ചടങ്ങില്‍ സംസാരിച്ച നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ഇത് അപകടകരമായ പ്രവണത ആണ്. കോടതികളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Latest