Connect with us

Kerala

ബി ജെ പി അധ്യക്ഷനായി കെ സുരേന്ദ്രൻ ഇന്ന് ചുമതലയേൽക്കും

Published

|

Last Updated

തിരുവനന്തപുരം | ബി ജെ പി സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രൻ ഇന്ന്  ഔദ്യോഗികമായി ചുമതലയേൽക്കും.  രാവിലെ പത്ത് മണിയോടെ കുന്നുകുഴിയിലുള്ള  പാർട്ടി ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങിലാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക. 9.30ക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തുന്ന  സുരേന്ദ്രനെ പ്രവർത്തകർ സ്വീകരിക്കും. ശേഷം പാർട്ടി ആസ്ഥാനത്തേക്ക് റോഡ് ഷോ നടത്തും. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മുഖ്യതിഥിയാകും.

ബി ജെ പിയുടെ അടിസ്ഥാന പ്രവർത്തനം ശക്തിപ്പെടുത്തി കൂടുതൽ മേഖലകളിൽ ജനസ്വാധീനമുണ്ടാക്കാൻ ഊന്നൽ കൊടുക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സംഘടനാ പുനഃസംഘടന എല്ലാവരുമായി ആലോചിച്ച് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.