Connect with us

National

സേലത്ത് തീര്‍ഥാടക സംഘം സഞ്ചരിച്ച ബസില്‍ വാനിടിച്ച് അഞ്ച് നേപ്പാളികള്‍ മരിച്ചു

Published

|

Last Updated

സേലം | സേലത്ത് തീര്‍ഥാടക സംഘം സഞ്ചരിച്ച ബസും വാനും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. നേപ്പാള്‍ സ്വദേശികളാണ് മരണപ്പെട്ടവര്‍. 28 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാഠ്മണ്ഡുവില്‍ നിന്നുള്ള തീര്‍ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.

സേലം നരിപ്പള്ളത്ത് വച്ചാണ് അപകടം. ബസ് തിരിച്ചുനിര്‍ത്തവെ നിയന്ത്രണം വിട്ട് അമിത വേഗതയിലെത്തിയ വാന്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Latest