Connect with us

Career Education

കേരള ഹൈക്കോടതിയിൽ വാച്ച്മാൻ, ബൈൻഡർ

Published

|

Last Updated

കേരള ഹൈക്കോടതിയിൽ വാച്ച്മാൻ, ബൈൻഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാച്ച്മാൻ തസ്തികയിൽ ഏഴും ബൈൻഡർ തസ്തികയിൽ ഒരു ഒഴിവുമാണുള്ളത്.
വാച്ച്മാൻ: യോഗ്യത- പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. ബിരുദധാരികൾ അപേക്ഷിക്കാൻ പാടില്ല. വേണ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം. രാത്രിയിലും ജോലി ചെയ്യാൻ സന്നദ്ധനായിരിക്കണം.

പ്രായം 02.01.1984നും 01.01.2002നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് ഇളവ് അനുവദിക്കും.
450 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ബൈൻഡർ: യോഗ്യത- എട്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. കെ ജി ടി ബുക്ക് ബൈൻഡിംഗ് (ലോവർ) അല്ലെങ്കിൽ തത്തുല്യം. ഈ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബുക്ക് ബൈൻഡിംഗിൽ 18 മാസം പ്രവൃത്തി പരിചയമുള്ളവരെ പരിഗണിക്കും. 02.01.1984നും 01.01.2002നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം.
വിശദ വിവരങ്ങൾക്ക് www.hckrecruitment.nic.in സന്ദർശിക്കുക. അവസാന തീയതി മാർച്ച് ഒമ്പത്.

---- facebook comment plugin here -----

Latest