Connect with us

Kerala

ഗുജറാത്ത് കോളജിലെ ആര്‍ത്തവ പരിശോധന: പ്രിന്‍സിപ്പലടക്കം നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

ഭുജ് |  ഗുജറാത്തിലെ സഹജാനന്ദ വനിതാ കോളജില്‍ വിദ്യാര്‍ഥിനികളുടെ അടിവസത്രം അഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ കേസില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍. കോളേജ് പ്രിന്‍സിപ്പല്‍ റീത്താ റാണിങ്ക, കോര്‍ഡിനേറ്റര്‍ റമീല ബന്‍, വനിതാ പ്യൂണ്‍ നൈന, കോളജ് സൂപ്പര്‍വൈസര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രണ്ടു ദിവസത്തെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ആര്‍ത്തവകലാത്ത് ഹോസ്റ്റലില്‍ പാലിക്കേണ്ട നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു 60 ഓളം വിദ്യാര്‍ഥിനികള്‍ക്കെതിരെ കോളജ് അധികൃതരുടെ കാടത്ത നടപടി. ആര്‍ത്തവകാലത്ത് കുട്ടികളെ അടുക്കളയില്‍ കയറുന്നത് പോലും ഇവിടെ വിലിക്കിയരുന്നതായാണ് റിപ്പോര്‍ട്ട്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍, പ്യൂണ്‍ അടക്കമുള്ള ഏതാനും പേരെ അന്വേഷണ വിധേയമായി കോളജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇത് മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നായിരുന്നു വിമര്‍ശനം. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അടക്കമുള്ളവ ഇടപെട്ടു. തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്ക് പുറമെ കോളജുമായി ബന്ധമില്ലാത്ത അനിത എന്ന യുവതതിക്കെതിരേയും പോലീസ് കേസെടുത്തതായാണ് റിപ്പോര്‍ട്ട്.

Latest