Connect with us

Gulf

പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സുരക്ഷക്ക് അമേരിക്കന്‍ സൈന്യം ഇറാഖില്‍ തുടരണം: സഊദി അറേബ്യ

Published

|

Last Updated

ബാഗ്ദാദ് | പശിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ യു എസ് സൈന്യം ഇറാഖില്‍ തുടരണമെന്നാണ് സഊദി അറേബ്യ ആഗ്രഹിക്കുന്നതെന്നും അമേരിക്കന്‍ സേനയുടെ പിന്മാറ്റം പശ്ചിമേഷ്യയുടെ സുരക്ഷക്ക് ഭീഷണിയാണെന്നും സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ്. സി എന്‍ എന്‍ ന്യൂസ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം സഊദിയുടെ നിലപാട് വ്യക്തമാക്കിയത്.

ഈ മേഖലയിലെ അമേരിക്കന്‍ സാന്നിധ്യം ഭീകരവാദ ഗ്രൂപ്പായ ഐഎസിനെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. നിലവില്‍ അമേരിക്ക രാജ്യത്തിന്റെ വിശ്വസനീയമായ സഖ്യകക്ഷിയാണ്. അമേരിക്കന്‍ ഭരണകൂടവുമായി തങ്ങള്‍ വളരെ നല്ല സൗഹൃദത്തിലാണ്. സുരക്ഷയുടെ ഭാഗമായി സഊദിയില്‍ നിലവില്‍ മൂവായിരത്തോളം യുഎസ് സൈനികരാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

---- facebook comment plugin here -----

Latest