Achievements
മര്‍കസും എ പി ഉസ്താദുമാണ് എന്നെ പഠിപ്പിച്ചത്; അനുഭവങ്ങള്‍ പങ്കുവെച്ച് ഡോ. ഫാത്തിമ അസ്‌ല

കോഴിക്കോട് | ‘ഡോക്ടറാവുക എന്ന തന്റെ സ്വപ്‌നത്തിന് കുടുംബമൊഴികെ എല്ലാവരും എതിരായിരുന്നു. മര്‍കസും എ പി ഉസ്ദാതുമാണ് എന്നെ പഠിപ്പിച്ചത്. അവരുടെയും കുടുംബത്തിന്റെയും ഒരു സപ്പോര്‍ട്ട് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ…’ ഇതാണ് ജോഷ് ടോക് എന്ന യൂട്യൂബ് ചാനല്‍ പബ്ലിഷ് ചെയ്ത വീഡിയോയില്‍ ഫാത്തിമ അസ്‌ല പങ്കുവെക്കുന്നത്.
എല്ലുകള്‍ പൊടിഞ്ഞു പോകുന്ന അസുഖമായിരുന്നു ഫാത്തിമ അസ്‌ലക്ക്. എങ്കിലും തളരാത്ത മനസ്സിന്റെ കരുത്താണ് പഠനത്തില്‍ മിടുക്കിയായ ഈ പെണ്‍കുട്ടിയെ മുന്നേറാന്‍ സഹായിച്ചത്. പഠനത്തിനും ചികിത്സക്കുമായി മര്‍കസിന്റെ സാമ്പത്തിക സഹായം കൂടെ ലഭ്യമായപ്പോള്‍ ശുഭാപ്തി വിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും മുന്നേറാന്‍ ഫാത്തിമക്ക് സാധ്യമായി. കോട്ടയം ഹോമിയോ മെഡിക്കല്‍ കോളജിലാണ് ഫാത്തിമ അസ്‌ലയുടെ പഠനം.
---- facebook comment plugin here -----