Connect with us

Kerala

കൊറോണ: നിരീക്ഷണത്തിലുണ്ടായിരുന്ന 130 പേരെ ഒഴിവാക്കി

Published

|

Last Updated

തിരുവനന്തപുരം | കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞവരില്‍ 130 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 2288 പേരാണ് നിരീക്ഷണത്തിലുള്ളത്.

സംസ്ഥാനത്ത് 2272 പേര്‍ വീടുകളിലും, 16 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. സംശയാസ്പദമായവരുടെ 408 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 379 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്.

കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്.