National
ഡല്‍ഹിയില്‍ തന്റെ തന്ത്രങ്ങളും വിലയിരുത്തലും പാളി: അമിത് ഷാ

ന്യൂഡല്‍ഹി | ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ വിലയിരുത്തലുകളും കണക്ക് കൂട്ടലും തെറ്റിയെന്ന് സമ്മതിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഗോലി മാരോ, ഇന്തോ- പാക് മാച്ച് തുടങ്ങിയ പ്രചാരണങ്ങള്‍ ബി ജെ പി ഒഴിവാക്കേണ്ടതായിരുന്നു. പാര്‍ട്ടി നേതാക്കള്‍ നടത്തിയ ഇത്തരം വിദ്വേഷ പ്രപചാരണങ്ങള്‍ തിരിച്ചടിയായെന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ ടൈംസ് നൗ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇത്തരം വിദ്വേഷ പ്രപചാരണങ്ങളില്‍ നിന്ന് പാര്‍ട്ടി നേതാക്കള്‍ മാറിനില്‍ക്കണം. തന്റെ വിലയിരുത്തല്‍ തെറ്റി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാന്‍ വേണ്ടി മാത്രമല്ല. ബി ജെ പിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂടിയാണെന്നും അമിത് ഷാ പറഞ്ഞു.
കശ്മീരില്‍ ഇപ്പോള്‍ സ്ഥിതി ശാന്തമാണ്. ആര്‍ക്കുവേണമെങ്കിലും കശ്മീരില്‍ പോകാം. അവിടെ പോയി സമാധാനം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതാണ് നിലവിലെ പ്രശ്‌നം. പൗരത്വ നിയമത്തിന് എതിരെയുള്ള സമരങ്ങള്‍ മാത്രമാണ് പുറത്ത് വരുന്നത്. അനുകൂല പ്രകടനങ്ങള്‍ മാധ്യമങ്ങള്‍ അവഗണിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.