റെഡ്മി കെ20 പ്രോയുടെ നിർമാണം കമ്പനി നിർത്തുന്നു

Posted on: February 13, 2020 4:07 pm | Last updated: February 13, 2020 at 4:08 pm


ന്യൂഡൽഹി | ഇന്ത്യയിൽ ഏറെ ആവശ്യക്കാരുള്ള പ്രീമിയം സ്മാര്‍ട്‌ഫോണുകളിലൊന്നായ ഷാവോമിയുടെ റെഡ്മി കെ20 പ്രോ സ്മാര്‍ട്‌ഫോണിന്റെ നിർമാണം കമ്പനി നിർത്തുന്നു. പുതിയ റെഡ്മി കെ30 പ്രോ വിപണിയില്‍ അവതരിപ്പിക്കാൻ വേണ്ടിയാണ് ചൈനീസ് കന്പനി പദ്ധതിയിടുന്നത്. അതേസമയം റെഡ്മി കെ20 പ്രോ ചൈനയില്‍ നിര്‍ത്തിയാലും ഇന്ത്യയില്‍ ഫോണ്‍ തുടര്‍ന്നും ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാകര്‍ഷകമായ ഫീച്ചറുകളുമായാണ് റെഡ്മി കെ30 അവതരിപ്പിക്കുക. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍, സ്‌നാപ്ഡ്രാഗണ്‍ 730 പ്രൊസസര്‍, 4500 എം എ എച്ച് ബാറ്ററി, ക്വാഡ് ക്യാമറകള്‍ എന്നിവ ഇതില്‍പെടും.
ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855, മികവുറ്റ ക്യാമറകള്‍ എന്നിവയെല്ലാം കെ20 പ്രോയുടെ പ്രത്യേകതകളാണ്. 24999 രൂപയിലാണ് ഫോണിന് വില.