Connect with us

Kerala

മുത്തൂറ്റ് ശാഖയിലെ വനിതാ മാനേജറുടെ ദേഹത്ത് സിഐടിയു പ്രവര്‍ത്തകര്‍ മീന്‍ വെള്ളം ഒഴിച്ചു

Published

|

Last Updated

ഇടുക്കി | മുത്തൂറ്റ് ഫിനാന്‍സ് കട്ടപ്പന ശാഖയിലെ വനിതാ മാനേജര്‍ക്ക് നേരേ സിഐടിയു പ്രവര്‍ത്തകരുടെ അതിക്രമം. മാനേജര്‍ അനിത ഗോപാലിന്റെ തലയിലൂടെ സിഐടിയു പ്രവര്‍ത്തകര്‍ മീന്‍വെള്ളം ഒഴിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഓഫീസ് തുറക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

ഓഫീസിന് പുറത്തുനിന്നിരുന്ന സിഐടിയു പ്രവര്‍ത്തകരാണ് തനിക്കെതിരേ അതിക്രമം നടത്തിയതെന്ന് അനിതാ ഗോപാല്‍ ആരോപിച്ചു. പത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു.ഓഫീസ് തുറക്കാനായി എത്തിയപ്പോള്‍ അതിലൊരാള്‍ ഓടിവന്ന് വലിയ പ്ലാസ്റ്റിക് പാത്രത്തിലെ മീന്‍വെള്ളം ഒഴിച്ചു. തൊട്ടുപിന്നാലെ മറ്റൊരാളും മീന്‍വെള്ളം ദേഹത്തേക്ക് ഒഴിച്ചു. ഓഫീസിന്റെ പൂട്ട്തകരാറിലാക്കിയിരുന്നു. പിന്നീട് പൂട്ട് അറുത്താണ് ഓഫീസില്‍ പ്രവേശിച്ചതെന്നും അനിത പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പും മുത്തൂറ്റ് ഫിനാന്‍സിന്റെ കട്ടപ്പന ശാഖയ്ക്ക് നേരേ അതിക്രമങ്ങളുണ്ടായിരുന്നു.സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി പോലീസിനെ പിന്‍വലിച്ചിരുന്നു.