National
പൗരത്വ പ്രതിഷേധം ആഞ്ഞടിച്ച സീലംപൂരില്‍ ആദ്യ ജയം കുറിച്ച് എ എ പി
ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം കൊടിമ്പിരികൊണ്ട സീലംപൂരില്‍ ആദ്യം ജയം കുറിച്ച് ആം ആദ് മി പാര്‍ട്ടി. പാര്‍ട്ടിയുടെ ജനകീയ നേതാവ് അബ്ദു റഹ്മാനാണ് വിജയിച്ചത്. ബി ജെ പിയുടെ കൗശല്‍ കുമാര്‍ മിശ്രയെയാണ് അബ്ദുറഹ്മാന്‍ തോല്‍പ്പിച്ചത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് സീലംപൂര്‍ മണ്ഡലത്തില്‍ നിന്നും ആദ്യ ഫല പ്രഖ്യാപനം വന്നത്.
ഓഖ്്‌ല മണ്ഡലത്തിലെ ശഹീന്‍ബാഗ് കഴിഞ്ഞാല്‍ പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു സീലംപൂര്‍. ശഹീന്‍ബാഗില്‍ സമാധാനപരമായാണ് പ്രതിഷേധം നടന്നെതങ്കില്‍ സീലംപൂരില്‍ പ്രതിഷേധം പലപ്പോഴും അക്രമാസക്തമായി. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായ ക സ്വാധീനമുള്ള മണ്ഡലമാണ് സീലംപൂര്‍.







