Connect with us

Kerala

കൊറോണ: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേര്‍കൂടി തൃശൂരില്‍ അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍ | കൊറോണ വൈറസ് ബാധ സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍ കൂടി തൃശൂരില്‍ അറസ്റ്റിലായി. ഏങ്ങണ്ടിയൂര്‍ സ്വദേശികളായ വേണുഗോപാലും മകന്‍ അഖിലുമാണ് പിടിയിലായത്.

കൊറോണയെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം രണ്ടുപേരെ അറസ്റ്റുചെയ്തിരുന്നു. തൃശ്ശൂര്‍ സ്വദേശികളായ ബിപീഷ്, പ്രദോഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.
കുന്ദംകുളത്ത് കൊറോണ സ്ഥിരീകരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് ബിപീഷിനെയും പ്രദോഷിനെയും അറസ്റ്റുചെയ്തത്.

Latest