Connect with us

Kerala

മുതുകുളം സ്വദേശി ദക്ഷിണാഫ്രിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

Published

|

Last Updated

ആറാട്ടുപുഴ  |ദക്ഷിണാഫ്രിക്കയില്‍ വാഹനാപകടത്തില്‍ മുതുകുളം സ്വദേശി മരിച്ചു. മുതുകുളം തെക്ക് സാരംഗില്‍ പരേതനായ ബാലകൃഷ്ണന്റെ മകന്‍ ബിനേഷ് (44) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ദക്ഷിണാഫ്രിക്കയിലെ ലിച്ചന്‍ ബര്‍ഗില്‍ വെച്ച് ബിനീഷ് സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് പരുക്കേറ്റ ബിനേഷ് അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് നാട്ടില്‍ ലഭിച്ച വിവരം.

അഞ്ചു വര്‍ഷമായി ദക്ഷിണാഫ്രിക്കയില്‍ അധ്യാപകനായി ജോലി നോക്കി വരികയായിരുന്നു. കുടുംബ സമേതം അവിടെയായിരുന്ന ഇയാള്‍ ഭാര്യ ധന്യയുടെ രണ്ടാമത്തെ പ്രസവത്തിനായായി നാട്ടിലെത്തിയശേഷം ജനുവരി 15നാണ് മടങ്ങിപ്പോയത്. ബുധനാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

അമ്മ: രാജമ്മ. മക്കള്‍: ഹഫ്‌സ ബിനേഷ്, ഹൃതിക് കൃഷ്ണ.