Connect with us

National

ഡല്‍ഹിയില്‍ വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നു: കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി | നാളെ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ തിരഞ്ഞെടുപ്പ് അട്ടിമറി സബന്ധിച്ച് ബി ജെ പിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ വ്യാപക ക്രമക്കേട് നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് വൃത്തികെട്ട കളിക്ക് പിന്നിലെന്നും ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായ കീര്‍ത്തി ആസാദ് കുറ്റപ്പെടുത്തി.

വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തുന്ന ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ബി ജെ പിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നതെന്നും ആസാദ് പറഞ്ഞു. നേരത്തെ ആം ആദ് മി പാര്‍ട്ടിയും സമാന ആരോപണം ഉന്നയിച്ചിരുന്നു. വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന് സംശയമുള്ളതായി ആം ആദ്മി പാര്‍ട്ടി പറഞ്ഞിരുന്നു. വോട്ടിംഗ് ശതമാനം പുറത്തുവിടാന്‍ വൈകിപ്പിച്ചതിന് പിന്നിലും ദുരൂഹതയുണ്ടെന്നും കെജ്രിവാള്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു.