Connect with us

Kerala

വിരട്ടല്‍ വേണ്ട, എയ്ഡഡ് സ്‌കൂളുകള്‍ വാടകക്ക് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |ശമ്പളം കൊടുക്കാന്‍ സര്‍ക്കാറിന് പറ്റുമെങ്കില്‍ എയ്ഡഡ് സ്‌കൂളുകള്‍ വാടകക്ക് എടുത്ത് പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കച്ചവടം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകളെ നിയന്ത്രിക്കും.മാനേജ്‌മെന്റുകളുടെ വിരട്ടല്‍ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധ്യാപക നിയമനത്തിലെ ബജറ്റ് നിര്‍ദേശം പുതിയ നിയമനങ്ങള്‍ സംബന്ധിച്ച് മാത്രമാണ്. കച്ചവട താല്‍പര്യമുള്ള ചില എയിഡഡ് സ്‌കൂള്‍ മാനേജുമെന്റുകളെയാണ് ലക്ഷ്യമിട്ടത്. എയ്ഡഡ് മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ അവിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത സ്‌കൂളുകള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ തയാറുണ്ടോ സ്‌കൂള്‍ നടത്താനാകുന്നില്ല, ഏറ്റെടുത്തോളു എന്ന് ചില മാനേജ്‌മെന്റുകള്‍ വിരട്ടുന്നു. ആ വിരട്ടല്‍ വേണ്ട. തെറ്റായ രീതിയില്‍ പോകുന്നവരെ നേരെയാക്കേണ്ട ഉത്തരവാദിത്തമുണ്ട്. ആവിശ്യമെങ്കില്‍ എയ്ഡഡ് സ്‌കൂളുകള്‍ വാടകക്ക് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും പിണറായി പറഞ്ഞു.

Latest