കപ്പ ബിരിയാണി

രുചിയിടം
Posted on: February 8, 2020 4:12 pm | Last updated: February 8, 2020 at 4:12 pm


ചിക്കൻ ബിരിയാണിയും മട്ടൻ ബിരിയാണിയും ബീഫ് ബിരിയാണിയും നമ്മൾ പലപ്പോഴായി കഴിക്കാറുണ്ടാകും. എന്നാൽ ഇതുപോലെത്തന്നെ രുചികരമായ മറ്റൊരു വിഭവമാണ് കപ്പ ബിരിയാണി. ആസ്വാദ്യകരമായ കപ്പ ബിരിയാണി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകൾ

അധികം വിളയാത്ത കപ്പ
കാരറ്റ്- അരക്കിലോ
ബീൻസ്- 50 ഗ്രാം
ഇഞ്ചി- ചതച്ചരച്ചത് 50 ഗ്രാം
പച്ചമുളക്- ഒന്ന്
സവാള- (അരിഞ്ഞത്)- 50 ഗ്രാം
പച്ചമുളക്- ഒന്നരക്കപ്പ് ചതച്ചരച്ചത്
പെരുംജീരകം- 50 ഗ്രാം
മഞ്ഞൾ പൊടി- അര ടീസ്പൂൺ
തേങ്ങ- ഒരു മുറി
തൈര് – അരക്കരപ്പ്
ചെറിയ ഉള്ളി- ഒന്നരക്കപ്പ്
മസാല- ഒരു ടീസ്പൂൺ
മുളകുപൊടി- അര ടീസ്പൂൺ
ബിരിയാണി അരി- രണ്ട് കിലോ
ചെറുനാരങ്ങ- ഒരെണ്ണം

ഉണ്ടാക്കുന്ന വിധം

കപ്പ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ചെറുതായി ചതച്ച് മയപ്പെടുത്തിയെടുക്കുക. കപ്പയും കാരറ്റും ബീൻസും അൽപ്പം വെള്ളത്തിൽ പകുതി വേവിച്ചെടുക്കുക. ഇഞ്ചി, ഉള്ളി, പച്ചമുളക് എന്നിവ ചതച്ച് മല്ലിയില ചേർത്ത് തൈരിൽ കലർത്തണം. അതിന് മുകളിൽ കപ്പക്കൂട്ട് ചതച്ചത് നിരത്തി കുറച്ച് വെള്ളമൊഴിച്ച് പത്ത് മിനുട്ട് വേവിക്കണം. ഒരു പാത്രത്തിൽ അരി വേവാകുമ്പോൾ വെള്ളം വാലാൻ വെക്കണം. വെള്ളം വാർന്നു കഴിഞ്ഞ ശേഷം തേങ്ങാപ്പാൽ, മസാലപ്പൊടി, മുളകുപൊടി, പെരുംജീരകം പൊടിച്ചത്, നാരങ്ങാനീര് എന്നിവ ചേർത്ത് പത്ത് മിനുട്ട് വേവിക്കണം. ആദ്യം ചോറ്, അതിന് മീതെ കപ്പ മസാല, വീണ്ടും ചോറ് എന്ന വിധത്തിൽ വിളമ്പി ചൂടോടെ കഴിക്കാം.

തയ്യാറാക്കിയത്: ഫാത്വിമത്ത് മിൻസിയ

ALSO READ  കാരറ്റ് അപ്പം