Connect with us

Sports

ഐ എസ് എൽ: ആശ്വാസ ജയം തേടി ബ്ലാസ്റ്റേഴ്‌സ്

Published

|

Last Updated

ഗുവാഹത്തി | ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ തങ്ങളുടെ പതിനാറാമത്തെ മത്സരത്തിന് ഇന്നിറങ്ങും. ദുർബലരായ നോർത്ത് ഈസ്റ്റ് യുനൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. വൈകീട്ട് 7.30ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ മത്സരത്തിൽ ചെന്നൈയോട് മൂന്ന് ഗോളിന് പരാജയപ്പെട്ട നിരാശയിലാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. നിലവിൽ 15 മത്സരങ്ങളിൽ മൂന്ന് ജയവും അഞ്ച് സമനിലയും ഏഴ് തോൽവിയുമായി 14 പോയിന്റോടെ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 13 മത്സരങ്ങളിൽ രണ്ട് ജയവും അഞ്ച് സമനിലയും ആറ് തോൽവിയുമായി 11 പോയിന്റോടെ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ഒമ്പതാം സ്ഥാനത്താണ്.

16 മത്സരങ്ങളിൽ പത്ത് ജയവും മൂന്ന് സമനിലയും മൂന്ന് തോൽവിയുമുൾപ്പെടെ 33 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്തും 15 മത്സരങ്ങളിൽ ഒമ്പത് ജയവും മൂന്ന് സമനിലയുമായി 30 പോയിന്റോടെ എ ടി കെയാണ് രണ്ടാം സ്ഥാനത്ത്. 16 മത്സരങ്ങളിൽ ഒരു ജയവും മൂന്ന് സമനിലയും 12 തോൽവിയുമായി ആറ് പോയിന്റോടെ ഹൈദരാബാദാണ് പോയിന്റ് പട്ടികയിൽ ഏറ്റവും പിറകിലുള്ളത്.