Connect with us

Uae

യാത്രക്കാരിൽ ദുബൈ വിമാനത്താവളം ഒന്നാം സ്ഥാനത്ത്

Published

|

Last Updated

ദുബൈ | ലോകത്ത് ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാർ എത്തുന്ന വിമാനത്താവളം എന്ന സ്ഥാനം ദുബൈ നിലനിർത്തി. 2019ൽ 8.64 കോടി യാത്രക്കാരെ സ്വാഗതം ചെയ്തുവെന്നു സി ഇ ഒ പോൾ ഗ്രിഫിത് വ്യക്തമാക്കി. തുടർച്ചയായ ആറാം വർഷമാണ് ഈ നേട്ടം. രണ്ടാം സ്ഥാനത്ത് ലണ്ടൻ ഹീത്രോ വിമാനത്താവളമാണ്. 2019ൽ താത്കാലികമായി റൺവേ അടക്കൽ, ഇന്ത്യയുടെ ജെറ്റ് എയർവേസിന്റെ തകർച്ച, ബോയിംഗ് 737 മാക്സിന്റെ ലോകമെമ്പാടുമുള്ള റദ്ദാക്കൽ എന്നിവ കണക്കിലെടുക്കുമ്പോൾ ഇത് വലിയ നേട്ടമാണ്. 2019ൽ റൺവേ 45 ദിവസം അടച്ചിട്ടിരുന്നു.

Latest