Connect with us

Kerala

മലപ്പുറത്ത് ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Published

|

Last Updated

മലപ്പുറം |പടിഞ്ഞാറ്റുംമുറി പട്ടിയില്‍പറമ്പില്‍ ദമ്പതികളെ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂളിപ്പിലാക്കല്‍ കൃഷ്ണന്‍ (70), ഭാര്യ അമ്മിണി എന്നിവരാണ് മരിച്ചത്.

വെട്ടേറ്റ നിലയിലാണ് അമ്മിണിയുടെ മൃതദേഹം. കഴുത്തറത്ത നിലയിലാണ് ക്യഷ്ണന്റെ മതദേഹം വീട്ട് വളപ്പില്‍ കണ്ടെത്തിയത്. കത്തി മുറുകെ പിടിച്ച നിലയിലായിരുന്നു മൃതദേഹം. ദമ്പതികളുടെ മകള്‍ സംഭവ സമയം ജോലിക്ക് പോയതായിരുന്നു