Connect with us

Ongoing News

ടോസ് ഇന്ത്യക്ക്; ബാറ്റിംഗ് തിരഞ്ഞെടുത്തു

Published

|

Last Updated

ബേ ഓവല്‍ | ന്യൂസിലന്‍ഡിനെതിരെ ടി ട്വന്റി പരമ്പരയില്‍ ക്ലീന്‍ വാഷ് ലക്ഷ്യമിട്ട് അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ടോസിന്റെ ആനുകൂല്യം. ടോസ് ലഭിച്ച ടീം ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ബേ ഓവലിലാണ് മത്സരം നടക്കുന്നത്. നേരത്തെ നടന്ന നാലു മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മയാണ് അവസാന മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്നത്. കെ എല്‍ രാഹുലിനൊപ്പം മലയാളി താരം സഞ്ജു വി സാംസണ്‍ തന്നെയാണ് ഇന്നും ഓപ്പണ്‍ ചെയ്യുന്നത്.

കഴിഞ്ഞ രണ്ടു കളികളിലും സൂപ്പര്‍ ഓവറിലാണ് ഫലം നിര്‍ണയിക്കപ്പെട്ടത്. രോഹിത് ശര്‍മ്മ മൂന്നാം നമ്പറിലാണ് ഇറങ്ങുക. മറ്റ് മാറ്റങ്ങള്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്ല.
ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, നവ്ദീപ് സെയ്നി, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര.

അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജു സാംസണിന്റെ വിക്കറ്റാണ് നഷ്ടമായത്.

---- facebook comment plugin here -----

Latest