Connect with us

National

ഷഹീന്‍ബാഗിലെ സമരപ്പന്തലില്‍ ആളുകള്‍ക്ക് നേരെ തോക്ക്ചൂണ്ടി അജ്ഞാതന്‍; സമരക്കാര്‍ പിടികൂടി

Published

|

Last Updated

ന്യൂഡല്‍ഹി|പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധിക്കുന്ന ഷഹീന്‍ബാഗിലെ സമരപ്പന്തലില്‍ തോക്കുമായി അജ്ഞാതന്‍.

ആളുകള്‍ക്ക് നേരെ തോക്കു ചൂണ്ടിയതോടെ ഇയാളെ സമരക്കാര്‍ പിടികൂടി. സമരക്കാരോട് സംസാരിക്കാനെന്നു പറഞ്ഞാണ് ഇയാള്‍ എത്തിയത്. പൗരത്വ നിയമം, പൗര റജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെയാണ് ഇവിടെ സമരം നടത്തുന്നത്.