Connect with us

International

അഫ്ഗാനിസ്ഥാനില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു

Published

|

Last Updated

കാബൂള്‍ | കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു. കാബൂളിന് തെക്ക്പടിഞ്ഞാറ് ഭാഗത്തുള്ള ഗസ്‌നി പ്രവിശ്യയിലെ ദേ യാക് ജില്ലയിലാണ് സംഭവം. സാങ്കേതിക കാരണങ്ങളാല്‍ വിമാനം തകര്‍ന്ന് തീപിടിച്ചുവെന്നാണ് പ്രാഥമിക വിവരം. അരിയാന എയര്‍ലൈന്‍സിന്റേതാണ് തകര്‍ന്നുവീണ വിമാനമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കമ്പനി അത് നിഷേധിച്ചിട്ടുണ്ട്.

പുറപ്പെട്ട അരിയാന വിമാനങ്ങള്‍ എല്ലാം ലക്ഷ്യസ്ഥാനത്തെത്തിയതായി എയര്‍ലൈനിന്റെ പ്രതിനിധി പറഞ്ഞു. അതിനാല്‍ തകര്‍ന്ന വിമാനം അരിയാന എയര്‍ലൈന്‍സിന്റേതല്ലെന്നും അവര്‍ സ്ഥിരീകരിച്ചു.

ജോര്‍ദാന്‍ ഏവിയേഷന്റെ ബോയിംഗ് 767 വിമാനമാണ് തകര്‍ന്നുവീണതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അപകടത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.