Connect with us

Kerala

ഇന്ന് മുതൽ പകൽ താപനില കുറയും; രാത്രി തണുപ്പനുഭവപ്പെടും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പൊതുവേ രാത്രിയും പകലും ചൂട് കൂടി നിൽക്കുന്ന സാഹചര്യത്തിന് അൽപ്പം മാറ്റം വരുമെന്ന് കാലാവസ്ഥാ വിദഗ്ധർ.
ഇന്ന് മുതൽ രാത്രി താപനിലയിലും പകൽ ചൂടിലും കുറവുവരാൻ സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ കിഴക്കൻ ജില്ലകളിൽ തണുപ്പ് അനുഭവപ്പെടും. വടക്കുകിഴക്കൻ ശൈത്യകാറ്റിന്റെ സ്വാധീനമാണ് ഇതിനു കാരണം.
ഇട നാട്ടിലും തീരദേശത്തും താരതമ്യേന രാത്രി താപനില കുറയും. ഈ സാഹചര്യം 28 വരെ പ്രതീക്ഷിക്കാം. ഹൈറേഞ്ചുകളിൽ രാത്രി താപനില 14-13 ഡിഗ്രിക്ക് മുകളിൽ പോകില്ല.

Latest