ഡല്‍ഹിയില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ച കെട്ടിടം തകര്‍ന്നുവീണു; നാല് വിദ്യാര്‍ഥികളും അധ്യാപികയും മരിച്ചു

Posted on: January 25, 2020 8:34 pm | Last updated: January 26, 2020 at 10:15 am

ഡല്‍ഹി | ഡല്‍ഹിയില ഭജന്പുരയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഒരു അധ്യാപികയും നാല് വിദ്യാര്‍ഥികളുമാണ് മരിച്ചത്. കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍പ്പെട്ട12 വിദ്യാര്‍ഥികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

സംഭവസമയം ഏകദേശം 30 ഓളം വിദ്യാര്‍ഥികള്‍ ക്ലാസിലുണ്ടായിരുന്നു. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. പരുക്കേറ്റ 13 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഏഴ് ഫയര്‍ യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.