Connect with us

Kerala

നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 20 വര്‍ഷം കഠിന തടവ്; സര്‍ക്കാര്‍ കുടുംബത്തിന് 10 ലക്ഷം നല്‍കണമെന്നും വിധി

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട്ട് നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 20 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം. ഇത് കൂടാതെ, കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

ചുള്ളിക്കര ജി എല്‍ പി സ്‌ക്കൂള്‍ അധ്യാപകന്‍ പി രാജന്‍നായരെയാണ് ശിക്ഷിച്ചത്. കാസര്‍കോട് പോക്‌സോ കോടതി ജഡ്ജി പി ശശികുമാര്‍ ആണ് ശിക്ഷ വിധിച്ചത്. 2018 ഒക്ടോബര്‍ 11 ന് സ്‌ക്കൂള്‍ ഐ ടി സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ വച്ചാണ് അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചത് പോക്‌സോ വകുപ്പ് പരിഷ്‌കരിച്ച ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വിധിയാണ് ഇത്.

Latest