ബജാജും ട്രയംഫും ഒരുമിക്കുന്നു

Posted on: January 25, 2020 3:16 pm | Last updated: January 25, 2020 at 3:16 pm


ന്യൂഡൽഹി | ബ്രിട്ടീഷ് ബൈക്ക് നിർമാതാക്കളായ ട്രയംഫ് മോട്ടോർ സൈക്കിൾസും ഇന്ത്യൻ ഇരുചക്ര ഭീന്മാരായ ബജാജ് ഓട്ടോയും തമ്മിൽ ധാരണ ഒപ്പുവെച്ചു. മിഡ്-കപ്പാസിറ്റി ബൈക്കുകൾ നിർമിക്കാനുള്ള നോൺ-ഇക്വിറ്റി പാർട്ണർഷിപ്പിലും ഒപ്പുവച്ചിട്ടുണ്ട്. 250 സിസി മുതൽ 750 സിസി വരെ ഡിസ്പ്ലേസ്‌മെന്റുള്ള ബൈക്കിംഗ് സെഗ്മെന്റാണ് ബജാജ്-ട്രയംഫ് കൂട്ടുകെട്ട് നോട്ടമിടുന്നത്. ഇന്ത്യക്കും ആഗോള വിപണികൾക്കുമായി ഏർപ്പെട്ടിരിക്കുന്ന പുത്തൻ പങ്കാളിത്തത്തിനു കീഴിലുള്ള ആദ്യ ബൈക്ക് വിപണിയിലെത്താൻ പക്ഷേ ഇനിയും കാത്തിരിക്കണം. 2022-ലാണ് ബജാജ്-ട്രയംഫ് കൂട്ടുകെട്ടിലെ ബൈക്കുകൾ വിപണിയിലെത്തുക.