Connect with us

National

സംവാദത്തിനു തയാര്‍; സി എ എ വിഷയത്തില്‍ അമിത് ഷായെ വെല്ലുവിളിച്ച് ഉവൈസി

Published

|

Last Updated

കരിംനഗര്‍ | പൗരത്വ നിയമ ഭേദഗതി (സി എ എ) വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം) അധ്യക്ഷനും എം പിയുമായ അസദുദ്ദീന്‍ ഉവൈസി. സി എ എ സംബന്ധിച്ച സംവാദത്തിന് പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അഖിലേഷ് യാദവ് എന്നിവരെ അമിത് ഷാ വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി എ എ, എന്‍ പി ആര്‍, എന്‍ ആര്‍ സി എന്നിവയില്‍ സംവാദത്തിന് താന്‍ തയാറാണെന്ന് കരിംനഗറില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കവെ ഉവൈസി പറഞ്ഞു. “ഞാനിവിടെയുണ്ട്, നിങ്ങള്‍ എന്നെ സംവാദത്തിനു വിളിക്കൂ. എന്തിനാണ് അവരെ വിളിക്കുന്നത്”- ഉവൈസി ചോദിച്ചു.

Latest