ഐ എസ് എൽ: ബെംഗളൂരു-ഒഡീഷ പോരാട്ടം ഇന്ന്

22 പോയിന്റുമായി ബെംഗളൂരു മൂന്നാം സ്ഥാനത്ത്
Posted on: January 22, 2020 5:00 pm | Last updated: January 22, 2020 at 5:00 pm
ബെംഗളൂരു എഫ് സി താരങ്ങൾ പരിശീലനത്തിനിടെ

ബെംഗളൂരു | ഐ എസ് എല്ലിൽ ഇന്ന് ബെംഗളൂരു എഫ് സി ഒഡീഷയെ നേരിടും. വൈകീട്ട് 7.30ന് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലാണ് മത്സരം.
13 മത്സരങ്ങളിൽ ആറ് ജയവും നാല് സമനിലയും മൂന്ന് തോൽവിയുമുൾപ്പെടെ 22 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബെംഗളൂരു. 13 മത്സരങ്ങളിൽ ആറ് ജയവും മൂന്ന് സമനിലയും നാല് തോൽവിയുമുൾപ്പെടെ 21 പോയിന്റുമായി ഒഡീഷ നാലാം സ്ഥാനത്താണ്.

ഇന്ന് ഒഡീഷക്ക് വിജയിക്കാനായാൽ പോയിന്റ്പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്യാം. നിലവിൽ 13 മത്സരങ്ങളിൽ ഏഴ് ജയവും മൂന്ന് സമനിലയുമടക്കം 24 പോയിന്റുമായി എ ടി കെയാണ് ഒന്നാം സ്ഥാനത്തുള്ളത്. 13 മത്സരങ്ങളിൽ ഏഴ് ജയവും മൂന്ന് വീതം സമനിലയും തോൽവിയും ഉൾപ്പെടെ 24 പോയിന്റുമായി ഗോവയാണ് രണ്ടാം സ്ഥാനത്തുള്ളത്. 13 മത്സരങ്ങലിൽ 14 പോയിന്റുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്.