പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നത് വരെ സമര പോരാട്ടങ്ങൾ തുടരും: എസ് എസ് എഫ്

Posted on: January 22, 2020 3:26 pm | Last updated: January 22, 2020 at 3:26 pm
സുപ്രീം കോടതി വിധിക്ക് ശേഷം കോഴിക്കോട് നഗരത്തിൽ എസ് എസ് എഫ് നടത്തിയ പ്രതിഷേധ റാലി

കോഴിക്കോട് | പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നത് വരെ സമരപോരാട്ടങ്ങൾ തുടരുമെന്ന് എസ് എസ് എഫ് പറഞ്ഞു. പ്രത്യക്ഷത്തിൽ ഭരണഘടനാ വിരുദ്ധമായ ആശയങ്ങൾ പാർലിമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ നിലനിൽക്കുന്നത് കോടതി പരിഗണിക്കാത്തതും സ്റ്റേ നൽകാത്തതും ആശങ്കപ്പെടുത്തുന്നതാണ്.

ഭരണഘടനയുടെ സംരക്ഷണത്തിന് നിരന്തരമായ പ്രക്ഷോഭങ്ങൾ മാത്രമാണ് മാർഗം. ജനാധിപത്യപരമായ സമരവഴിയിൽ ഉറച്ചു നിൽക്കുകയും ചെയ്യും. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധമായ തീരുമാനങ്ങൾക്ക് പരമോന്നത നീതിപീഠം കൂട്ടു നിൽക്കരുത്. രാജ്യത്തെയും ജനങ്ങളെയും പരിഗണിക്കുന്ന നീതിയുക്തമായ വിധിപ്രസ്താവം കൊണ്ട് മാത്രമേ സമരങ്ങൾ അവസാനിക്കുകയുള്ളൂ. ഇന്ത്യയെ വീണ്ടെടുക്കാനുള്ള സമരപ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോവുമെന്നും  സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹർ കോഴിക്കോട്ട് പറഞ്ഞു.