Connect with us

National

പൗരത്വ നിയമ ഭേദഗതി: ഹരജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടേക്കുമെന്ന സൂചന നല്‍കി ചീഫ് ജസ്റ്റിസ്

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതി നാലാഴ്ചക്ക് ശേഷം വീണ്ടും സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും. നിയമത്തിനെതിരായ ഹരജികള്‍ ഇന്ന് പരിഗണിക്കവെ ഇത്തരമൊരു സൂചന ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയില്‍നിന്നുമുണ്ടായി. ഹരജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് നാലാഴ്ചത്തെ സമയമാണ് സുപ്രീം കോടതി നല്‍കിയിട്ടുള്ളത്. ഇത് കൂടി ലഭിച്ച ശേഷം കേസ് പരിഗണിക്കുമ്പോള്‍ ഭരണഘടനാ ബെഞ്ചിന് വിടുമെന്നാണ് അറിയുന്നത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ആരൊക്കെയെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

ശബരിമല, ജമ്മു കശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ നിലവില്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയില്‍ ഉള്ളത്‌ക്കൊണ്ട് പൗരത്വനിയമ ഭേദഗതി കേസ് നീണ്ട് പോകുമെന്ന് അഭിഭാഷകര്‍ ഇന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. ഏറെ ഗൗരവമുള്ള വിഷയമാണെന്നും മുന്‍ഗണനാക്രമം വേണമെന്നും മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് ആവശ്യപ്പെട്ടു. ഇതും ചീഫ് ജസ്റ്റിസ് പരിഗണിക്കും.

Latest